ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി, യുവാവ് പിടിയില്‍

കൊച്ചി : എറണാകുളം നോര്‍ത്ത് പറവൂരില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പോലീസ് പിടിയില്‍.നോര്‍ത്ത് പറവൂര്‍ സ്വദേശി സുധീഷിനെയാണ് പറവൂര്‍ പോലീസ് പിടികൂടിയത്.

എറണാകുളം റൂറല്‍ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയില്‍ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്ബാണ് വിത്ത് പാകിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

വഴിക്കുളങ്ങരയില്‍ ഓട്ടോ വര്‍ക്ക് ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തുകയാണ് പിടിയിലായ പ്രതി. വര്‍ക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്. കണ്ടെത്തിയ കഞ്ചാവ് തൈകള്‍ക്ക് പതിനെട്ട് സെന്റീമീറ്റര്‍ നീളം വരും. അഞ്ച് വര്‍ഷമായി ഇയാള്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നുണ്ട്.

file pic

Advertisement