മുള്ളൻപന്നിയെ വേട്ടയാടി പിടിച്ച ഏഴ്പേര്‍ വനം വകുപ്പിന്റെ പിടിയിൽ

ശാന്തൻപാറ. കെ ആർ എസ്റ്റേറ്റിൽ മുള്ളൻപന്നിയെ വേട്ടയാടി പിടിച്ച 7 പേര് വനം വകുപ്പിന്റെ പിടിയിൽ. എസ്റ്റേറ്റ് മാനേജർ ഉൾപ്പടെയുള്ളവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
തലക്കോട് ചെക്ക്പോസ്റ്റിൽ നിന്ന് പിടികൂടിയ പ്രതികളെ നെടുംകണ്ടത്ത് എത്തിക്കും. കേസിൽ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. എസ്റ്റേറ്റിൽ താമസത്തിന് എത്തിയ തിരുവനന്തപുരം സ്വദേശികളായ നാല് വിനോദസഞ്ചാരികളും പ്രതിപട്ടികയിൽ ഉണ്ട്.

Advertisement