കണ്ണൂർ വി.സി പുനർനിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകി

തിരുവനന്തപുരം:
കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനഃപരിശോധന ഹർജി. നിയമിക്കപ്പെട്ടയാളുടെ യോഗ്യതയിൽ കോടതിക്ക് സംശയമില്ലായിരുന്നുവെന്നും ഹർജിക്കാർ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനഃപരിശോധന ഹർജിയിൽ പറയുന്നു.
നിയമന രീതിയെ കുറിച്ച് കോടതിക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും വിധി രാഷ്ട്രീയ കോലാഹലത്തിന് കാരണമായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മികച്ച വിദഗ്ധനാണ് പുറത്തുപോയ വി സി. ഗോപിനാഥ് രവീന്ദ്രന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സംസ്ഥാനം പുനഃപരിശോധന ഹർജി നൽകിയത്.

Advertisement