പിണറായിക്ക് ജനാധിപത്യത്തോട് ബാധ്യതയില്ല, ഹിറ്റ്‌ലറുടെ പുനർജന്മം: കെ സുധാകരൻ

തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയന് ജനാധിപത്യത്തോട് ബാധ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാൻ നോക്കുന്നു. ജനങ്ങൾക്ക് സമാധാനമില്ല. പി ശശിയാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ക്രമസമാധാനം തകർന്നുപോയി. ഞങ്ങൾ കലാപാഹ്വാനത്തിന് ഇല്ല. കോൺഗ്രസുകാർ ജനാധിപത്യവിശ്വാസികളാണെന്നും സുധാകരൻ അവകാശപ്പെട്ടു.
കറുത്ത വസ്ത്രം ധരിച്ചതും കറുത്ത കൊടി കാണിച്ചതുമാണോ ഞങ്ങളുടെ കുട്ടികൾ ചെയ്ത തെറ്റ്. ഇടതുപക്ഷ മുഖ്യമന്ത്രി ആയത് പിണറായി വിജയൻ മാത്രം അല്ലല്ലോ. ഇതുവരെ ഇല്ലാത്ത രീതിയല്ലേ കാണുന്നത്. വളരെ സമാധാനപരമായ സമരമാണ് ഇന്ന് നടത്തുന്നത്. ഡിജിപിയുമായി സംസാരിക്കാൻ ശ്രമിക്കും. ഹിറ്റ്‌ലറുടെ പുനർജന്മമാണ് പിണറായി വിജയൻ. മാധ്യമങ്ങൾക്ക് പിണറായി വിജയൻ ആരെന്ന് തുറന്ന് കാണിക്കാൻ കഴിയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

Advertisement