സിഐടിയു പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം.കെഎസ്‌യു ഡിജിപി ഓഫീസ് മാർച്ചിനിടെ സിഐടിയു പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കേസെടുത്തു പോലീസ്. മണക്കാട് സ്വദേശി വിഷ്ണുവിനെതിരെയാണ് കേസ്. കണ്ടാലറിയുന്ന 10 യൂത്ത് കോൺഗ്രസ്,കെഎസ്‌യു പ്രവർത്തകരെയും കേസിൽ പ്രതിചേർക്കും.അന്യായമായി സംഘം ചേരൽ, കലാപശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നിവയ്ക്കെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.

Advertisement