ക്വട്ടേഷൻ സംഘങ്ങളെ പോലെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പെരുമാറിയത്, അവര്‍ കോടതിയിലേക്ക്

ആലപ്പുഴ. ക്വട്ടേഷൻ സംഘങ്ങളെ പോലെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പെരുമാറിയത്. മുഖ്യമന്ത്രിയുടെ ഗൺമാനും അകമ്പടി സേനയും ചേർന്ന് തല്ലിച്ചതച്ച സംഭവത്തിന്റെ ഞെട്ടൽ വിട്ടു മാറിയിട്ടില്ല കെഎസ് യു നേതാവ് എഡി തോമസിന്റെ കുടുംബത്തിന്. ഭീതി ഇപ്പോഴും വിട്ടു മാറിയിട്ടില്ലെന്നും കുടുംബം . കെഎസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ എ ഡി തോമസിനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയിനുമാണ് ക്രൂര മർദ്ദനം ഏല്‍ക്കേണ്ടി വന്നത്. പരാതി പറയേണ്ട വരോട് പരാതി ബോധിപ്പിച്ചപ്പോള്‍ പരിഹാസമായിരുന്നു. മർദ്ദനത്തിൽ നീതി തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇരുവരും…


നവകേരളയാത്രയ്ക്കെതിരെ പ്രതിഷേധിച്ചതിനാണ് പോലീസ് പിടിച്ചു മാറ്റിയിട്ടും പിന്നാലെയെത്തിയ ഗണ്‍ മാന്‍ അനിൽ കല്ലിയൂരും സംഘവും ക്രൂരമായി തല്ലിച്ചതച്ചത്. കൊല്ലാൻ വരുന്നപോലെ ആയിരുന്നു ആക്രമണം തോമസ് പറയുന്നു,
ലാത്തിയെക്കാൾ നീളമുള്ള വടി ഉപയോഗിച്ച് തലയ്ക്കു നേരെയായിരുന്നു അടി. പെട്ടെന്നുള്ള ആക്രമണത്തിൽ ഇരുവരും നിലത്തുവീണു. എഡി തോമസിന്റെ തല പൊട്ടി. നാലു തുന്നി കെട്ടലുകൾ ആണുള്ളത്. അടി തടഞ്ഞ അജയുടെ ഇടത് കൈയുടെ അസ്ഥിക്ക് പൊട്ടലുമുണ്ട്.

മാരാരിക്കുളത്ത് മത്സ്യത്തൊഴിലാളിയായ ഡോമിനിക്കിന്റെ മൂത്തമകനാണ് എ ഡി തോമസ്. മകനെ തെരുവിൽ തല്ലിച്ചതച്ചതിന്റെ വേദന ഇപ്പോഴും മനസ്സിൽ നിന്ന് വിട്ടു മാറിയിട്ടില്ല. സ്വന്തം മക്കളെ ഇങ്ങനെ അടിക്കുമ്പോഴേ വേദനയുണ്ടാവുജീവിതകാലം ഈ ആക്രമണം മറക്കില്ല ഡൊമിനിക് പറയുന്നു.

മർദ്ദനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാത്തതിനാൽ ഇനി നീതി തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇരുവരും

Advertisement