കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടി പോലീസ്

മലപ്പുറം:
കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരൻ സ്വർണവുമായി പോലീസ് പിടിയിൽ. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീമാണ്(60) പിടിയിലായത്. വസ്ത്രത്തിലൊളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ദമാമിൽ നിന്ന് രാവിലെ ഇൻഡിഗോ വിമാനത്തിലാണ് സലീം എത്തിയത്. ഷർട്ടിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.

Advertisement