സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്നത് ഒന്നേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണം

കൊച്ചി: കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് സ്പീക്കറിനുള്ളിലും മറ്റുമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഒന്നേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണമാണ് ഷാര്‍ജയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി റഫീഖില്‍ നിന്നും പിടികൂടിയത്.
ഇയാളുടെ ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയില്‍ എന്തോ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പൊളിച്ച് നോക്കിയപ്പോഴാണ് 1599 ഗ്രാം സ്വര്‍ണം ഇതില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement