രാജ്യത്ത് വീണ്ടും മോദി സർക്കാർ വരും; കേരളത്തിലും ബി ജെ പി നേട്ടമുണ്ടാക്കുമെന്ന് കെ.സുരേന്ദ്രൻ, ഇന്ത്യാ മുന്നണി പരാജയമെന്ന് തെളിഞ്ഞതായി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം:
സെമി ഫൈനലിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ബി ജെ പിയ്ക്ക് കഴിഞ്ഞു.
രാജ്യത്ത് വീണ്ടും മോഡി സർക്കാർ വരുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ പറഞ്ഞു.

ജാതി കാർഡ് ഇറക്കി വോട്ട് നേടാനുള്ള ഇന്ത്യ മുന്നണിയ്ക്ക് തിരിച്ചടി കിട്ടി.
രാഹുൽ ഗാന്ധിയ്ക്ക് വീണ്ടും വയനാട്ടിൽ മത്സരിക്കേണ്ടി വരും
കേരളത്തിലും ബി ജെ പി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പിന്
ബി ജെ പി സജ്ജമാണ്.തെരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
ഈ മാസം 5 ന് കോട്ടയത്ത് ബിജെപി സംസ്ഥാന നേതൃ യോഗം ചേർന്ന്
സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ ചർച്ച ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പല മണ്ഡലങ്ങളിലും കേന്ദ്ര നേതാക്കൾ മത്സരിക്കാൻ സാധ്യതയുണ്ട്.
വയനാട് സീറ്റ് ബി ജെ പി ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രത്തിനെതിരെ ദുഷ്പ്രചരണങ്ങൾ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കുമ്മനം രാജശേഖരൻ.
ജനങ്ങൾ സത്യത്തിന്നും ധർമ്മത്തിനും വേണ്ടി നിലകൊള്ളുമെന്ന് തെളിയിച്ചു.
മോദിക്കെതിരെയുള്ള പ്രചാരണങ്ങളെ പിഴുത് എറിഞ്ഞു.
ഇനി എന്താണ് വേണ്ടതെന്ന് ജനങ്ങൾ തെളിയിക്കുന്നു
ജാതി ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പ്രതിപക്ഷ മുന്നണി നടത്തുന്ന ശ്രമങ്ങൾ തൂത്തെറിഞ്ഞ്
മോദിക്കൊപ്പം ജനങ്ങൾ ഉണ്ടെന്ന് തെളിയിച്ചുവെന്നും കുമ്മനം പറഞ്ഞു.
കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങളുടേത് കപടനാടകമാണ്.
കേരളത്തിലെ രണ്ടും ഒന്ന്; ആ ഒന്നിനെതിരെ മറ്റൊരു ഒന്ന് കേരളത്തിലുണ്ട്.
കേരളത്തിലെ ദിശാ സൂചകമാണ് മറ്റ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ്.അടുത്ത
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മുന്നേറ്റമുണ്ടാക്കുമെന്ന്
കുമ്മനം രാജശേഖരൻ പറഞ്ഞു.

Advertisement