കോട്ടയം കോടിമതയിൽ കാറിലെത്തിയ സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു

Advertisement

കോട്ടയം: കോടിമത നാലുവരിപാതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകർത്തു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്.
ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകൾ കാർ നിർത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകർത്തത്. കാറിൽനിന്ന് ലിവർ എടുത്ത് അതുകൊണ്ടാണ് ഹെഡ്ലൈറ്റ് തകർത്തത്. അക്രമത്തിന് പിന്നാലെ സ്ത്രീകൾ അതേകാറിൽ തന്നെ രക്ഷപ്പെട്ടു.
ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ് സ്ത്രീകൾ എത്തിയതെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത്. കാറിന്റെ നമ്പർ സഹിതമുള്ള ചിത്രങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

Advertisement