വർക്കല അയിരൂരിൽ വധശ്രമ കേസ് പ്രതികൾ പോലീസിനെ വെട്ടി

Advertisement

തിരുവനന്തപുരം. വർക്കല അയിരൂരിൽ വധശ്രമ കേസ് പ്രതികൾ പോലീസിനെ വെട്ടി പരിക്കേൽപ്പിച്ചു.ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. അയിരൂർ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ടെ വിവരങ്ങൾക്ക് പ്രതികളായ അനസ് ഖാൻ, ദേവനാരായണൻ എന്നിവരെ സ്റ്റേഷനിലേക്കെത്തിക്കുന്നതിനിടയിലാണ് അക്രമമുണ്ടായത്. പോലീസുകാരെ അക്രമിച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമം. അക്രമത്തിൽ അയിരൂർ സി പി ഒ ബിനുവിന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കിയ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Advertisement