ആർടി ഒക്കും മകനും ഭക്ഷ്യവിഷബാധ,ഹോട്ടലില്‍ വിശദ പരിശോധന

Advertisement

കൊച്ചി. എറണാകുളം ആർടി ഒക്കും മകനും ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ ഇന്ന് തുടർനടപടികൾ ഉണ്ടാവും. കാക്കനാട് കളക്ടറേറ്റിനു സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതോടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നതാണ് ആർ ടി ഒ അനന്തകൃഷ്ണൻ തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്.ഭക്ഷണത്തിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് ആർടിഒയ്ക്കും മകനും ഉണ്ടായിരുന്നതായി ഡോക്ടർമാരും നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്.ഇതോടെയാണ് കൂടുതൽ പരിശോധനകൾക്ക് വേണ്ടി ഹോട്ടലിനെതിരെ തുടർനടപടികൾ ഇന്ന് ഉണ്ടാവുക. നഗരസഭാ പരിധിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമായി തുടരുമെന്നും തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

representational image.

Advertisement