വിവാഹ സൽക്കാരത്തിനിടയിൽ ഭക്ഷ്യവിഷബാധയേറ്റ, അതിഥിക്ക് 40000/- രൂപ നഷ്ടപരിഹാരം

കൊച്ചി.വിവാഹ സൽക്കാരത്തിനിടയിൽ ഭക്ഷ്യവിഷബാധയേറ്റ, അതിഥിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി.എക്സൈസ് ഉദ്യോഗസ്ഥനായ വി ഉമേഷിന് കാറ്ററിംഗ് സ്ഥാപനം 40000/- രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദ്ദേശം
അഡ്വ.ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. 2019 ൽ കൂത്താട്ടുകുളത്ത് സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഉമേഷിന് ഭക്ഷ്യവിഷബാധയേറ്റത്. മൂന്നുദിവസം ആശുപത്രിയിലായിരുന്നു.

Advertisement