വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

പാലക്കാട്. വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിൽ എ.എസ്.ഐ ആയി ജോലി ചെയ്യുന്ന പ്രകാശനാണ്
അപകടത്തിൽ മരിച്ചത്. ജോലിക്ക് പോവുന്നതിനിടെ പാലക്കാട് കൊപ്പം ജംഗ്ഷനിൽ വെച്ച് പ്രകാശൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. പരിക്കേറ്റ പ്രകാശനെ, നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ശ്രീകൃഷ്ണപുരം കറുകപുത്തൂർ സ്വദേശിയാണ് മരണപ്പെട്ട പ്രകാശൻ.

Advertisement