ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി, സ്ക്കൂൾ ക്ലാസുകൾ തിങ്കളാഴ്ച മുതൽ

Advertisement

ന്യൂഡെല്‍ഹി.ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതിയുണ്ടായതിനാൽ സ്ക്കൂൾ ക്ലാസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും.വരുന്ന ഒരാഴ്ചത്തേക്ക് കായിക മത്സരങ്ങളോ സ്കൂൾ അസംബ്ലിയോ നടത്തില്ലെന്നും ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.

നിലവിൽ എയർ ക്വാളിറ്റി ഇൻഡക്സ് 350 ന് താഴെയാണ്.കാറ്റിന്റെ വേഗതയിൽ മാറ്റം വന്നിട്ടുണ്ടെന്നും പുരോഗതി ഉടൻ കാണാൻ കഴിയുമെന്നും ഡൽഹി പരിസ്ഥിതി മന്ത്രി പ്രതികരിച്ചു.വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി കേന്ദ്ര ഡൽഹി സർക്കാരുകൾ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് തിങ്കളാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിന് സമർപ്പിക്കും

Advertisement