ഡൽഹിയിലെ പ്രൈമറി സ്കൂളുകൾക്ക് രണ്ടുദിവസത്തെ അവധി

Advertisement

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം.ഡൽഹിയിലെ പ്രൈമറി സ്കൂളുകൾക്ക് വിദ്യാഭ്യാസ ഡയറക്ടറേറ്റ് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു.എം സി ഡി യുടെ കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ വഴി ക്ലാസുകൾ നടത്തും.വായു മലിനീകരണം കടുത്ത അവസ്ഥയിലാണ് നിലവിലുള്ളത്.ഡൽഹിയിൽ GRAP 3 പ്രകാരമുള്ള നിയമങ്ങൾ ഏർപ്പെടുത്തി.എൻ സി ആർ മേഖലയിൽ പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നു. ഘനന സംബന്ധമായ എല്ലാ നടപടികളും നിർത്തിവെക്കാൻ ഉത്തരവും ഇറക്കി.കാറ്റിന്റെ വേഗത കുറഞ്ഞതും പഞ്ചാബിൽ വൈക്കോൽ കത്തിച്ചതും ആണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം.വരുന്ന 15 ദിവസത്തേക്ക് ഡൽഹിയിൽ ഡീസൽ ബസ്സുകളുടെ പ്രവേശനം നിരോധിച്ചു.

Advertisement