അഴിമതി വിരുദ്ധന്‍ കെജ്റിവാള്‍ ഇഡിയെ ഭയന്ന് ഓടിയോ

Advertisement

ന്യൂഡെല്‍ഹി.മദ്യനയ അഴിമതിയിലെ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ ഹാജരാകാത്ത പശ്ചാത്തലത്തിൽ തുടർനടപടികൾ സംബന്ധിച്ച് ഇൻഫോസ്മെന്റ് ഡയറക്ടറേറ്റ് കൂടിയാലോചന നടത്തി. ചോദ്യം ചെയ്യലിന് ഹാജരാകൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കുന്നതിനൊപ്പം, നിയമപരമായി നീക്കങ്ങളും ഇ ഡി പരിഗണിക്കുന്നതായാണ് വിവരം.

അഴിമതി വിരുദ്ധ മുന്നേറ്റ വുമായി എത്തിയ കേജ്രിവാൾ, ഇ ഡി നോട്ടീസിൽ ഭയന്ന് ഓടിയെന്ന് കോണ്ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിമർശിച്ചു. അതേസമയം ജനങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്തുന്നവർക്കെതിരെ കേന്ദ്രസർക്കാർ പ്രതികാര ബുദ്ധിയോടെ കേസെടുക്കുകയാണെന്ന് സമാജവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു.കെജ്രിവാളിന്റെ പ്രചരണ പരിപാടികൾ തുടരാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. രാഷ്ട്രീയവും നിയമപരവുമായ കൂടിയാലോചനകൾക്ക് ശേഷമാണ് ചോദ്യംചെയ്യിലിന് ഹാജരാകേണ്ടെന്ന് കെജ്രിവാൾ തീരുമാനിച്ചതെന്നും പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.

Advertisement