കുന്നമംഗലം ഗവൺമെൻ്റ് കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമോ

Advertisement

കോഴിക്കോട്. വിദ്യാർഥി സംഘർഷത്തെ തുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ച കോഴിക്കോട് കുന്നമംഗലം ഗവൺമെൻ്റ് കോളജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം ഉടൻ ഉണ്ടായേക്കും. കോളജ് പ്രിൻസിപ്പൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി ക്ഷേമ വിഭാഗം ഡീനിനെ കണ്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് നടത്തരുതെന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാറാണ് കെ.എസ്.യു തീരുമാനം. സംഘർഷം ഉണ്ടാക്കിയ 10 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു

Advertisement