കുന്നമംഗലം ഗവൺമൻ്റ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്നാരോപിച്ച് യുഡി എസ്എഫിൻ്റെ ഉപവാസ സമരം ഇന്ന്

കോഴിക്കോട്. കുന്നമംഗലം ഗവൺമൻ്റ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ അട്ടിമറിച്ചെന്നാരോപിച്ച് യു.ഡി എസ്.എഫിൻ്റെ ഉപവാസ സമരം ഇന്ന്. തെരഞ്ഞെടുപ്പിൽ മൽസരിച്ച പതിനാറു വിദ്യാർഥികളാണ് കുന്നമംഗലം ടൗണിൽ ഉപവസിക്കുക. ഉപവാസ സമരം രാവിലെ ഒൻപതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. വിദ്യാർഥി സംഘർഷത്തെ തുടർന്ന് കോളജിലെ വോട്ടെണ്ണൽ നിർത്തിവയ്ക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീയതി കണ്ടെത്താൻ പ്രിൻസിപ്പളി നോട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്

Advertisement