കേരളവർമ്മ കോളജ് ,തിരഞ്ഞെടുപ്പിന്റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി .കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. പകർപ്പ് എത്തിച്ച സാഹചര്യത്തിലാണ് യഥാർഥ രേഖകൾ നാളെ ഉച്ചയ്ക്ക് ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ വിജയം ചോദ്യം ചെയ്തുള്ള KSU ഹർജി കോടതി വിധി പറയാൻ മാറ്റി. തിരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്ന് സർവകലാശാല നിലപാടെടുത്തു. അസാധു വോട്ടുകൾ റീ കൗണ്ടിങിൽ സാധുവായി പരിഗണിച്ചാണ് എസ്എഫ്ഐ വിജയിച്ചതെന്ന് ഹർജിക്കാരനായ കെ.എസ്‌.യു സ്ഥാനാർഥി വാദിച്ചു. ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം.

Advertisement