ലോ കോളേജിൽ കെഎസ്‍യു എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം. ലോ കോളേജിൽ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രവർത്തകർ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് കെഎസ് യു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Advertisement