റീ കൗണ്ടിംങല്ല റീ ഇലക്ഷന്‍ വേണം, അലോഷി സമരത്തില്‍

Advertisement

തൃശ്ശൂർ.ശ്രീ കേരളവർമ്മ കോളേജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷി സേവിയറിന്റെ നിരാഹാര സമരം തുടരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വിഷയം രാഷ്ട്രീയമായി കടുപ്പിക്കാൻ ഒരുങ്ങുകയാണ് കെഎസ്‌യു . സംസ്ഥാന വ്യാപകമായി തന്നെ സമരമുഖം തുറക്കാനാണ് നീക്കം.

തൃശ്ശൂർ കളക്ടറേറ്റിനു മുന്നിൽ ആരംഭിച്ച സമരം ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. നാളെ കേരള സമൂഹം എങ്ങനെ ചിന്തിക്കുമോ അതാണ് ഇപ്പോൾ ക്യാമ്പസുകൾ ചിന്തിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കേരളവർമ്മ കോളേജിലെ എസ്എഫ്ഐ നിലപാട് ജനാധിപത്യവിരുദ്ധമാണ്. ഒരു ചെയർമാൻഷിപ്പിലെ തോൽവി ഒഴിവാക്കാൻ നടത്തിയ നീക്കത്തിലൂടെ എസ്എഫ്ഐ ദയനീയ തോൽവിയാണെന്ന് ബോധ്യപ്പെട്ടുവെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

Advertisement