റോബിന് ഒറ്റ ദിവസത്തെ പിഴ ഒരു ലക്ഷത്തിനുമുകളില്‍, പൂട്ടി ഓടിക്കോ നാളെ പണി അതുക്കും മേലേ

തിരുവനന്തപുരം. അധികാരികളുടെ പ്രതികാരം തെരുവിലെത്തിയപ്പോള്‍ ജനം മൂക്കത്ത് വിരല്‍വച്ചു. വിലക്ക് ലംഘിച്ച് സർവീസ് പുനരാരംഭിച്ച റോബിൻ ബസ് വീണ്ടും തടഞ്ഞു പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് . പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങിയ ബസ്ഇതു വരെ നാലിടങ്ങളിലാണ് തടഞ്ഞത്..ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള റോബിൻ ബസ് സ്റ്റേജ് ക്യാരിയേജ് ആയി സർവീസ് നടത്താൻ കഴിയില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ .അതേസമയം റോബിൻ ബസ്സിനെ വെട്ടാൻ കോയമ്പത്തൂർ റൂട്ടിൽ നാളെ രാവിലെ 4. 30ന് കെഎസ്ആർടിസി പുതിയ ബസ് ഇറക്കുകയാണ്

അഞ്ചുമണിക്ക് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് റോബിൻ സർവീസ് കോയമ്പത്തൂരിലേക്കുള്ള തുടങ്ങി.500 മീറ്റർ പിന്നിട്ട് എസ്പി ഓഫീസിനു മുന്നിൽ എത്തിയപ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈകാണിച്ചു ,പരിശോധന തുടങ്ങി.മുക്കാൽ മണിക്കൂറോളം നീണ്ട പരിശോധനക്കൊടുവിൽ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴ ചുമത്തി.

തുടർന്ന് പാലായിലും, അങ്കമാലിയിലും, പാലിയേക്കരയിലും എല്ലാം മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് തടഞ്ഞുനിർത്തി.
ഒരുഭാഗത്ത് ഉദ്യോഗസ്ഥർ പരിശോധന തുടരുമ്പോൾ മറുവശത്ത് റോബിൻ ബസ്സിനെ സ്വീകരിക്കാൻ പലയിടങ്ങളിലും ആളുകൾ തടിച്ചുകൂടി.


എന്നാല്‍ പ്രതികാര നടപടിയല്ല നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മന്ത്രി ആൻറണി രാജു വിശദീകരിക്കുന്നു.

വിലക്ക് ലംഘിച്ച് നാളെയും സർവീസ് നടത്താൻ തന്നെയാണ് റോബിൻ ബസ് ഉടമയുടെ തീരുമാനം.അതിനിടെ റോബിനെ വെട്ടാൻ കാലത് 4. 30ന് കോയമ്പത്തൂരിലേക്ക് പുതിയ വോൾവോ ബസ് സർവീസുമായി കെഎസ്ആർടിസി രംഗത്ത് എത്തി. നാളെ മുതൽ ഈ സമയത്ത് ബസ് ഓടി തുടങ്ങും.

റോബിൻ ബസിന് കേരളത്തിന് പുറമെ തമിഴ് നാട്ടിലും പിഴയിട്ടു. കോയമ്പത്തൂർ കെ ജി ചാവടി ചെക്ക്പോസ്റ്റിലാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് പരിശോധിച്ചത്. പെർമിറ്റ് ലംഘനത്തിന് 70,410 രൂപയാണ് പിഴ ചുമത്തിയത്. പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട ബസിന് കേരള മോട്ടോർ വാഹന വകുപ്പ് 37000 രൂപ ഈടാക്കിയിരുന്നു.

Advertisement