പട്ടിക വർഗ ഓഫീസുകളിൽ വിജിലൻസിൻറെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വർഗ ഓഫീസുകളിൽ വിജിലൻസിൻറെ മിന്നൽ പരിശോധന. ഓപ്പറേഷൻ വനജ് എന്ന് പേരിട്ട നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.

പട്ടിക ജാതി വിഭാഗത്തിലെ ഗർഭിണികൾക്ക് 2000 രൂപ നൽകുന്ന ജനനിജന്മരക്ഷ പദ്ധതിയിൽ ആലപ്പുഴ, കൊല്ലം ജില്ലയിൽ പണം വിതരണം ചെയ്തതിൽ ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തി.

പട്ടിക ജാതിയിൽപ്പെട്ട കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്യാതെ റാന്നി പട്ടിക വർഗ വികസന ഓഫീസിൽ സൂക്ഷിച്ചു. കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയായ കൈത്താങ്ങ് പദ്ധതിയിലൂടെ പത്തനംതിട്ട റാന്നി പട്ടിക വർഗ വികസന ഓഫീസിൽ മതിയായ പരിശോധന കൂടാതെ പണം അനുവദിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പട്ടിക വർഗ വികസന പ്രൊജക്റ്റ്‌ ഓഫീസിൽ നടത്തിയ പരിശോധനയിൽ രണ്ടര കൂടി ചിലവഴിച്ച നിർമിച്ച കുടിവെള്ള പദ്ധതിയിൽ ഒരാൾക്ക് പോലും ഉപകാരം ലഭിച്ചില്ലെന്നും വിജിലൻസ് കണ്ടെത്തി.

Advertisement