കൊടി സുനിയെ മലപ്പുറം തവനൂര്‍ ജയിലിലേക്ക് മാറ്റി

Advertisement

തൃശ്ശൂര്‍. ടി.പി വധക്കേസ് പ്രതി കൊടി സുനിയെ മലപ്പുറം തവനൂര്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് സുനിയെ തവനൂരിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിയുടെ കീഴിലാണ് തവനൂര്‍ ജയില്‍
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തില്‍ കൊടി സുനി ജയില്‍ അധികൃതരെ അക്രമിച്ചിരുന്നു. രണ്ടുസംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലില്‍ സുനിക്കും പരിക്കേറ്റിട്ടുണ്ട് തുടര്‍ന്ന് ഇയാളെ തൃശൂര്‍മെഡിക്കല്‍കോളജിലേക്കുമാറ്റിയിരുന്നു.
സംഭവത്തില്‍ സുനിയടക്കം പത്തു തടവുകാരുടെ പേരില്‍ വിയ്യൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയില്‍ ജീവനക്കാരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വിയ്യൂര്‍ പോലീസ് കേസെടുത്തത്. കൊടി സുനി അഞ്ചാം പ്രതിയാണ്. കൊടിസുനിയുടെ സുഹൃത്ത് രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുണ്‍, താജുദ്ദീന്‍, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോന്‍ എന്നിരാണ് മറ്റു പ്രതികള്‍. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു.

Advertisement