കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ച്കെ സുധാകരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ്സെടുത്തു; കണ്ടാലറിയാവുന്ന 500 പേരും പ്രതി പട്ടികയിൽ

തിരുവനന്തപുരം:
കെ പി സി സി യുടെ ഡിജിപി ഓഫീസ് മാർച്ചിൽ കെ.സുധാകരൻ ഒന്നാം പ്രതിയായി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു.
വി ഡി സതീശൻ, ശശി തരൂർ കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 500 പേരെയും പ്രതികളാക്കി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

നവകേരള സദസിനെതിരായ സമരത്തിൽ ഉണ്ടായ പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ ഡിജിപി ഓഫീസ് മാർച്ച് നടത്തിയത്.
കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ ഡിജിപി ഓഫിസ് മാർച്ചിൽ കണ്ണീർവാതക പ്രയോഗം നിമിത്തം മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, എംപി ജെബി മേത്തർ തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ ഉൾപ്പെടുന്നു.
നേതാക്കൾ നിന്നിരുന്നതിനു സമീപം കണ്ണീർ വാതക ഷെൽ പതിച്ചതോടെയാണ് പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കുന്നതിനിടെ പോലീസ് ബാരിക്കേട് മറികടക്കാൻ പ്രവർത്തകർ നടത്തിയ ശ്രമത്തെ തുടർന്നായിരുന്നു പോലീസ് നടപടി. ഇന്നലെ രാത്രിയാണ് പോലീസ് കേസ്സെടുത്തത്.

Advertisement