മലപ്പുറം വഴിക്കടവിൽ കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ വിജിലൻസിന്റെ പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ വിഇഒ ചുങ്കത്തറ കോട്ടോപ്പാടം സ്വദേശി നിജാസാണ് വിജിലൻസിന്റെ പിടിയിലായത്. വഴിക്കടവ് കാരക്കോട് സ്വദേശി സുനിതയിൽ നിന്ന് ഇയാൾ ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ലൈഫ് ഭവന പദ്ധതിയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്. പതിനായിരം രൂപ ആദ്യ ഗഡുവായി നൽകാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സുനിത പണം നൽകുന്നതിനിടെ വിജിലൻസ് എത്തി പിടികൂടുകയായിരുന്നു.

Advertisement