തല്ലിയാൽ സഹിക്കേണ്ടി വരും; ഭരണസംവിധാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യവിരുദ്ധം, എംവി ഗോവിന്ദൻ

തിരുവനന്തപുരം:
സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണ്. ഗവർണർ പരിധികളെല്ലാം ലംഘിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ഭരണസംവിധാനത്തെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യവിരുദ്ധമാണ്. അക്രമവുമായി മുന്നോട്ടു പോകുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ കോപ്രായങ്ങൾ കൊണ്ട് നവകേരള സദസിനെ പ്രതിരോധിക്കാനാകില്ല.
തല്ലുമെന്നാണ് പ്രതിപക്ഷം പറയുന്നത്. തല്ലിയാൽ സഹിക്കേണ്ടി വരും. അടിയും തടയുമാണ് ഇപ്പോൾ നടക്കുന്നത്. എവിടെ വരെയാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറയണം. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം മറച്ചുവെക്കാനാണ് യൂത്ത് കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നത്. തൃശ്ശൂർ പൂരം മങ്ങലേൽക്കാതെ നടത്തണം. ദേവസ്വം മന്ത്രിയടക്കം വിഷയത്തിൽ ഇടപെടണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Advertisement