ഹണി ട്രാപ്പിലൂടെ പണം തട്ടി, യുവതിയും സുഹൃത്തും അറസ്റ്റിൽ

മലപ്പുറം . തിരൂരങ്ങാടിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ.വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല സുഹൃത്ത് മുക്കം സ്വദേശി അർഷദ് എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്.
പെരുവള്ളൂർ സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് പൊലീസ് നടപടി.

പെരുവള്ളൂർ സ്വദേശിയുടെ ബിസിനസ് സ്ഥാപനത്തിൽ മുബഷിർ ജുമൈല കുറച്ച് കാലം ജോലി ചെയ്തിരുന്നു. ഈ പരിചയം വെച്ച് ഇയാളിൽ നിന്നും യുവതി ഗർഭിണിയായി എന്നും തുടർന്ന് അബോർഷൻ നടത്തിയെന്നും യുവാവിനോട് യുവതി പറഞ്ഞു .നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി എന്നാണ് പരാതി.ഈ കേസിലാണ് മുബഷിറ ജുമൈല സുഹ്രുത്ത് അർഷദ് എന്നിവരെ തിരൂരങ്ങാടി പോലീസ് പിടികൂടിയത്.യുവതിയുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് 50000 രൂപ നൽകി.ബാക്കി പണം ഉടനെ നൽകണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതോടെ യുവാവ് പരാതി നൽകി.
ബാക്കി തുക നാൽകാനെന്ന വ്യാജേന യുവതിയെയും സുഹ്രുത്തിനെയും പരാതിക്കാരൻ മുഖേന വിളിച്ചു വരുത്തിയാണ്
പൊലീസ് പിടികൂടിയത്.

Advertisement