കൊല്ലത്ത് ഹണി ട്രാപ്പ് കേസിൽ സീരിയൽ നടിയും ആൺ സുഹൃത്തും പിടിയിൽ

കൊല്ലം. ഹണി ട്രാപ്പ് കേസിൽ സീരിയൽ നടിയും ആൺ സുഹൃത്തും പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ, കൊല്ലം പരവൂർ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. ഇരയായ 75കാരനിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഘം കൂടുതൽ പണത്തിനായി ഭീഷണിപ്പെടുത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.

സർവ്വകലാശാല മുൻ ജീവനക്കാരനായ
ഇരയുടെ വീട് വാടകയ്ക്ക് ആവശ്യപ്പെട്ടാണ് സീരിയൽ നടിയായ നിത്യ വയോധികനെ സമീപിക്കുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെട്ടു. വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി.

ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുത്തുവെന്നാണ് പോലീസ് പറയുന്നത്.തുടർന്ന് മുൻ നിശ്ചയിച്ച പ്രകാരം വീട്ടിലെത്തിയ നിത്യയുടെ ആൺ സുഹൃത്താണ് ഇരുവരുടേയും ചിത്രങ്ങൾ പകർത്തിയത്. പിന്നീടായിരുന്നു ഭീഷണി. ഇരയിൽ നിന്ന് 11 ലക്ഷം രൂപ ആദ്യം ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്തു.


പിന്നാലെ പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ നൽകാമെന്ന് ഇരയിൽ നിന്ന് രേഖാമൂലം എഴുതിവാങ്ങിയ പ്രതികൾ ഭീഷണി തുടർന്നതോടെയാണ്
ജൂലൈ 18ന് വയോധികൻ പരവൂർ പോലീസിൽ ഇരുവർക്കുമെതിരെ പരാതി നൽകിയത്. ഇതറിഞ്ഞ് ഒളിവിൽ പോയ പ്രതികളെ പരവൂർ പോലീസ് തന്ത്രപൂർവ്വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement