ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്ക്കൂളിൽ സൈനികനെ ആദരിച്ചു

കൊല്ലം:കാർഗിൽ വിജയ് ദിനത്തിന്റ ഓർമ്മ പുതുക്കി ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഹെഡ് മാസ്റ്റർ ക്ലീറ്റസ് ആന്റണിയുടെ നേതൃത്വത്തിൽ സൈനികനും പൂർവ്വ വിദ്യാർത്ഥിയുമായ ജോർജ് ജോസഫിനെ ആദരിച്ചു. തുടർന്ന് സൈനിക ജീവതത്തെയും കാർഗിൽ യുദ്ധത്തെപ്പറ്റിയുമുള്ള ഓർമ്മകൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
സ്റ്റാഫ് സെക്രട്ടറി ക്ലീറ്റസ് സി.ജി ,അധ്യാപകരായ ജസ്റ്റസ് ജെയിൻ മാർട്ടിൻ , ആനി മേരി , കിരൺ ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു.

Advertisement