അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്

ന്യൂഡെൽഹി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ് .മധ്യപ്രദേശ് രാജസ്ഥാൻ സംസ്ഥാനങ്ങളാണ് ശ്രദ്ധാകേന്ദ്രം.അതേസമയം ഛത്തീസ്ഗഡിൽ ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും



മധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിക്കാനും രാജസ്ഥാനിൽ നിലനിർത്താനും കോൺഗ്രസ് പ്രചരണം ശക്തമാക്കുകയാണ്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ,രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ 17 റാലികൾ മധ്യപ്രദേശിൽ മാത്രം സംഘടിപ്പിക്കും.ജബൽപൂർ ഭോപ്പാൽ എന്നിവിടങ്ങളിൽ രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കാനും നീക്കം ഉണ്ട് .മധ്യപ്രദേശിൽ 150 സീറ്റുകൾ വരെ പിടിക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം.ഇ ഡി നിക്കത്തെ രാഷ്ട്രീയ പ്രചരണം ആക്കാൻ തീരുമാനിച്ച കോൺഗ്രസ് രാജസ്ഥാനിലും പരമാവധി ഇടങ്ങളിൽ രാഹുലും പ്രിയങ്കയും പ്രചരണത്തിന് എത്തും.സ്ഥാനാർഥിനിർണയത്തിൽ അനിശ്ചിതത്വം തുടരുന്ന രാജസ്ഥാനിൽ ആറാംഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറങ്ങും.രാജസ്ഥാനിൽ ബിജെപി
ടോഡഭീം , ഷിയോ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഛത്തീസ്ഗഡിൽ വോട്ടർമാരെ സ്വാധീനിക്കാനായി സിആർപിഎഫ് വാഹനങ്ങളിൽ പണം കൊണ്ടുവരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി.സിആർപിഎഫിനെ അപമാനിച്ച ഭൂപേഷ് ബാഗേൽ പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു

Advertisement