ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയത് തെറ്റെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരന്‍

പത്തനംതിട്ട: കേരള ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയത് തെറ്റെന്ന് എന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍ .ഗവര്‍ണറും സര്‍ക്കാരും കോണ്‍ഗ്രസ്സിന് ഒരു പോലെയാണ്. അസാധാരണ സംഭവമാണിത്.കേരളത്തില്‍ ഒരുപക്ഷേ ഇത് ആദ്യമാണ്.ഗവര്‍ണര്‍ സര്‍ക്കാരിനെതിരെയും , സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെയും നടത്തുന്ന ഈ പോരാട്ടം ജനാധിപത്യത്തിന്റെ സങ്കടകരമായ സംഭവ വികാസമായാണ് കോണ്‍ഗ്രസ് കാണുന്നത്. കേരളത്തിലെ ദുരന്തമാണ് പിണറായി വിജയന്‍.ഇത്ര അല്‍പനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല.കേരളിയത്തിന്റെ പേരില്‍ നടക്കുന്നത് പച്ചയായ ധൂര്‍ത്തെന്നും കെ സുധാകരന്‍ പറഞ്ഞു

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ക്ക് എതിരെ ഹര്‍ജി സമര്‍പ്പിച്ചത്.
8 ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെയാണ് ഹര്‍ജി.ബില്ലുകളില്‍ അനന്തമായി തീരുമാനം നീട്ടാന്‍ ആകില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.കേരളവും, ടി പി രാമകൃഷ്ണന്‍ എം എല്‍ എ യുമാണ് ഹര്‍ജിക്കാര്‍. കേന്ദ്രത്തെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.ഗവര്‍ണര്‍ സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്നത് കടുത്ത അനീതിയാണ്. ഭരണഘടന അട്ടിമറിയാണ് നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

Advertisement