പലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യവുമായി സമസ്തയുടെ പ്രാർഥനാ സമ്മേളനം ഇന്ന്

കോഴിക്കോട്. പലസതീൻ ജനതക്ക് ഐക്യദാർഢ്യവുമായി സമസ്തയുടെ പ്രാർഥനാ സമ്മേളനം ഇന്ന്. വൈകീട്ട് 3.30ന് ജില്ലാ തലത്തിലാണ് പ്രാർത്ഥനാ സംഗമം നടക്കുന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കുന്ന പരിപാടി സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍,കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവര്‍ പങ്കെടുക്കും. സമസ്തയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചിരുന്നു. അതെ സമയം മുസ്ലിം ലീഗുമായുള്ള ഭിന്നതക്കിടെയാണ് സമസ്ത സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനം നടക്കുന്നത്.മുസ്ലിം ലീഗ് സംഘടിപ്പിച്ച
ഐക്യദാർഢ്യറാലിയിലെ ശശി തരൂരിൻ്റെ വിവാദ പരാമർശത്തിൽ വിമർശനം നിലനിൽക്കെയാണ് പ്രാർഥനാ സംഗമം എന്ന പ്രത്യേകതയും ഉണ്ട്

Advertisement