മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ. അഷ്റഫ് വാഹനാപകടത്തിൽ മരിച്ചു

കൊച്ചി: മുൻ ഫാക്ട് ജീവനക്കാരനും കായിക താരവും ഫുട്ബാൾ കോച്ചുമായ ടി.കെ. അഷ്റഫ് (62) വാഹനാപകടത്തിൽ മരിച്ചു.

കളമശ്ശേരി എച്ച്.എം.ടി. ജംഗ്ഷനിലാണ് വാഹനാപകടമുണ്ടായത്. ഇന്നലെ വൈകീട്ട് 5.15 ന് എൻ.എ.ഡി. റോഡിൽ നിന്ന് കളമശേരി പ്രീമിയർ ഭാഗത്തേക്ക് തിരിയുന്നതിന് നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ അഷറഫിന്റെ മേൽ എച്ച്.എം.ടി ഭാഗത്തേക്ക് വന്ന കോൺക്രീറ്റ് മിക്സർ ലോറി കയറി ഇറങ്ങുകയായിരുന്നു.

മൃതദേഹം ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് (29-10-2023-ഞായർ) രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഫാക്ട് ഫുട്ബാൾ ടീം കോച്ചായ അഷ്റഫ് ഫാക്ടിന് വേണ്ടിയും എറണാകുളം ജില്ലാ ടീമിനു വേണ്ടിയും ജേഴ്സി അണിഞ്ഞിട്ടുണ്ട്.

വെറ്ററൻസ് മീറ്റിൽ 400 മീ. ഓട്ടം, 4 x 100 മീ. റീലെ, ലോംഗ്ജംബ് മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ്.

Advertisement