കുന്ദമംഗലത്ത് ബസ്സില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശനം , പ്രതി പിടിയില്‍

കോഴിക്കോട്. കുന്ദമംഗലത്ത് ബസ്സില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. മാവൂര്‍ സ്വദേശി നിസാര്‍ അഹമ്മദ് ആണ് പിടിയിലായത്. ഇയാൾക്ക് മാനസിക വൈകല്യം ഉള്ളതായി പൊലീസ് പറഞ്ഞു.

കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന സൗപർണ്ണിക ബസ്സില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. പ്രതി പാന്റിന്റെ സിബ്ബ് തുറന്ന് വിദ്യാര്ഥിനിയോട് മോശമായി പെരുമാറുകയായിരുന്നു. പെണ്കുട്ടി ബഹളം വച്ചതോടെ ദൃശ്യങ്ങൾ മറ്റൊരു വിദ്യാർത്ഥിനി മൊബൈലിൽ പകർത്തി. പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാർ ട്രിപ്പ് മുടക്കാൻ തയ്യാറായില്ല. പിന്നീട്‌ രാത്രിയിൽ രക്ഷിതാക്കൾക്കൊപ്പമെത്തിയാണ് വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മാവൂരിലെ വീട്ടിൽ നിന്ന് നിസാർ അഹമ്മദിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Advertisement