കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്ത് നടത്താൻ കെപിസിസി; സുധാകരൻ നിർദേശം നൽകി

Advertisement

തിരുവനന്തപുരം:
കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി. കേസുകളിൽ പെട്ട ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസിക്ക് സമർപ്പിക്കാൻ നിർദേശം നൽകി. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ആണ് നേതാക്കൾക്ക് നിർദേശം നൽകിയത്.

രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കേസുകളിൽ അകപെട്ടവർക്ക് സഹായം എന്നുള്ളതാണ് കെപിസിസിയുടെ പ്രവർത്തകരോടുള്ള വാഗ്ദാനം. രാഷ്ട്രീയ സംഘർഷങ്ങളിൽ പെട്ടവർക്കും നിയമസഹായം ഒരുക്കം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെ എസ് യു പ്രവർത്തകരുടെ കേസുകളാണ് കെപിസിസി ഏറ്റെടുത്തു നടത്തുക. 14 ഡിസിസി അധ്യക്ഷൻമാർക്കും, യൂത്ത് കോൺഗ്രസ്, കെഎസ് യു, മഹിളാ കോൺഗ്രസ് സംസ്ഥാന ജില്ലാ അധ്യക്ഷൻ മാർക്കും ഇത് സംബന്ധിച്ച നിർദേശം നൽകി.

Advertisement