ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രായേൽ നൽകുന്നത്. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനനിലും ഇസ്രായേൽ പ്രത്യാക്രമണം നടത്തി
അക്ഷരാർഥത്തിൽ ഗാസക്ക് മേൽ തീമഴ പെയ്യിക്കുകയായിരുന്നു ഇസ്രായേൽ. ബഹുനില കെട്ടിടങ്ങളടക്കം വ്യോമാക്രമണത്തിൽ നിലം പൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇതിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങളടക്കമുണ്ടെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
Advertisement