രാജസ്ഥാനിൽ പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

Advertisement

രാജസ്ഥാൻ:രാജസ്ഥാനിൽ പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു. പ്രതാപ്ഗഡിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിഷം കഴിച്ച് മരിച്ചത്. സഹപാഠിയിൽ നിന്നുള്ള പീഡനമാണ് മക്കളുടെ ആത്മഹത്യക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

പീപ്പൽ ഖൂണ്ടിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു പെൺകുട്ടികൾ. ഒരു സഹപാഠിയും രണ്ട് സുഹൃത്തുക്കളും അടക്കം മൂന്ന് പേർ മക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Advertisement