മുൻ എംഎൽഎ എംകെ പ്രേംനാഥിന്റെ മരണം: ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട്: വടകര മുൻ എംഎൽഎ എംകെ പ്രേംനാഥിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർക്കെതിരെ പരാതി. ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ചാണ് ഡോക്ടർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

കുടുംബാംഗങ്ങളാണ് പരാതി നൽകിയത്. കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പരാതി. അവശനിലയിൽ എത്തിച്ചിട്ടും ചികിത്സ രേഖകൾ ഇല്ലെന്ന പേരിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്‌തിഷ്‌ക ആഘാതത്തെ തുടർന്ന് എംകെ പ്രേംനാഥ് അന്തരിച്ചത്.

വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു എംകെ പ്രേംനാഥ്. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

Advertisement