കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ ബോംബേറ്

കണ്ണൂർ:കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ ബോംബേറ്. ആർഎസ്എസ് പ്രവർത്തകനായിരുന്ന മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ന്യൂ മാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്ന് ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisement