മേജർ വർക്കി പാക്യദാസ് സാൽവേഷൻ ആർമി നെടുമങ്ങാട് ഡിവിഷണൽ കമാൻഡർ

നെടുമങ്ങാട്: സാൽവേഷൻ ആർമി സഭയുടെ നെടുമങ്ങാട് ഡിവിഷണൽ കമാൻഡറായി മേജർ വർക്കി പാക്യദാസും, വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടറായി മേജർ സഹീനാ പാക്യദാസും നിയമിതരായി. പുതിയ ഡിവിഷണൽ സാരഥികളുടെ സ്ഥാനാരോഹണ ശുശ്രൂഷ 10 ന് ഉച്ചകഴിഞ്ഞ് 3 ന് നെടുമങ്ങാട് സെൻട്രൽ ചർച്ചിൽ സാൽവേഷൻ ആർമി ഇന്ത്യാ-ദക്ഷിണ പശ്ചിമ സംസ്ഥാനിധിപൻ കേണൽ ജോൺ വില്യം പൊളി മെറ്റ്ല നിർവ്വഹിക്കും.

ഇടുക്കി ജില്ലയിലെ
പീരുമേട് പളളിക്കുന്നിൽ പരേതനായ വി.പി വർക്കിയുടെയും രമണി വർക്കിയുടെയും മകനാണ് വി. പാക്യദാസ് . പള്ളിക്കുന്നിൽ ഫ്രാൻസിസ് – രഞ്ജിതം ദമ്പതികളുടെ മകളാണ് സഹീന.
സാൽവേഷൻ ആർമി പീരുമേട് ഡിവിഷനിലെ സ്റ്റാഗ് ബ്രൂക്ക് സഭയിൽ നിന്നാണ് ദൈവീക ശുശ്രൂഷകൾക്കായി ഇവർ ട്രെയിനിംഗ് കോളജിൽ പ്രവേശിച്ചത്. 1992 – 1994 വർഷത്തിലെ ‘ക്രിസ്തുവിന് വേണ്ടി പോരാളികൾ ‘ എന്ന സെഷനിൽ വൈദീക പഠനം പൂർത്തീകരിച്ച് പീരുമേട് ഡിവിഷനിലെ ഡൈമുക്ക് & ഗ്രാംമ്പി, ചീന്തലാർ ,ഏലപ്പാറ എന്നീ കോറുകളിൽ ഉദ്യോഗസ്ഥരായി 9 വർഷം ശുശ്രൂഷ ചെയ്തു. തുടർന്ന് അടൂർ, പീരുമേട്, തിരുവനന്തപുരം ഡിവിഷനുകളിൽ
ഡിവിഷണൽ യുവജന കാര്യദർശിയായി 9 വർഷം പ്രവർത്തിച്ചു. 3 വർഷം തമിഴ് യുദ്ധ ശബ്ദത്തിൻ്റെ അധിക ഉത്തരവാദിത്വവും നിറവേറ്റി. 12 വർഷം സംസ്ഥാന മുഖ്യസ്ഥാനത്ത് അസിസ്റ്റൻ്റ് എഡിറ്റർ,
വി റ്റി സി പ്രസ് മാനേജർ, എഡിറ്റർ, സ്പിരിച്ച്വൽ ലൈഫ് ഡവലപ്‌മെൻ്റ സെക്രട്ടറി, ഇൻകം ജനറേറ്റിംഗ് പ്രോഗ്രാം ഓഫീസർ ഇൻ ചാർജ്, എച്ച് ആർ ഡി സെക്രട്ടറി എന്നീ നിലകളിൽ ശുശ്രൂഷ നിർവ്വഹിച്ചു. 2006-ൽ ശ്രീലങ്കയിലെ സൗത്ത് ഏഷ്യാ കോളജ് ഫോർ ഓഫീസേഴ്സിലെ ഉപരിപഠനത്തിലും , 2011 ൽ ലണ്ടനിലെ ഇൻ്റർനാഷണൽ കോളജ് ഫോർ ഓഫീസേഴ്സ് (211- മത് സെഷനിലും ) മേജർ വി. പാക്യദാസ് പങ്കെടുത്തു.

സംസ്ഥാന മുഖ്യസ്ഥാനത്ത് സപ്ലൈയിസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻ്റ്, ഓഫീസർ ഇൻ ചാർജ് സപ്ലൈയിസ് ഡിപ്പാർട്ട്മെൻ്റ്, സ്പിരിച്വൽ ലൈഫ് ഡവലപ്പ്മെൻ്റ്, പത്രാധിപ വകുപ്പ് എന്നിവടങ്ങളിൽ അസിസ്റ്റൻ്റ്, ഗുഡ് വിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ഓഫീസർ ഇൻ ചാർജ് എന്നീ ചുമതലകളിലും മേജർ സഹീന പാക്യദാസ് സേവനമനുഷ്ഠിച്ചു. 2017-ൽ ലണ്ടനിൽ സൺബറി കോർട്ടിൽ നടന്ന 234-ാമത് ഐ സി ഒ സെഷനിൽ മേജർ
സഹീന പാക്യദാസ് സംബന്ധിച്ചു.
ജോസ്ഫിൻ പി.ദാസ് (നെഴ്സ്, സൗദി അറേബ്യ മിനിസ്ട്രി, ലെഫ്. സാം പി വർഗ്ഗീസ് (കോർ ഓഫീസർ സെൻട്രൽ ചർച്ച് കാട്ടാക്കട) എന്നിവർ മക്കളും,
റെനീഷ് കുമാർ ( നെഴ്സ്, സൗദി അറേബ്യ)
ലെഫ്. ജിസ്സൽ സ്റ്റീഫൻ (കാട്ടാക്കട സെൻട്രൽ ചർച്ച്) എന്നിവർ മരുമക്കളുമാണ്.

Advertisement