വെള്ളച്ചാട്ടം കാണാനെത്തിയ കൊല്ലം സ്വദേശിയായ യുവതി കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ (ഇടുക്കി) : വളഞ്ഞങ്ങാനത്തു വിനോദ സ‍ഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മ‍ഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ സഫ്ന സലീം ആണു മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടിനു കുടുംബാംഗങ്ങൾക്കൊപ്പം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോഴാണ് കുഴഞ്ഞുവീണത്. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

Advertisement