തിരുവല്ലയിൽ മണിപ്പൂർ ഐക്യദാർഢ്യ സമാധാന റാലി നടത്തി

തിരുവല്ല: മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ തിരുവല്ലയിൽ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റീസ് സംഘടിപ്പിച്ച ഐക്യദാർഢ്യ സമാധാന രാത്രി മാർച്ചിൽ നൂറ് കണക്കിനാളുകൾ അണിചേർന്നു.
വൈദീകരും, സന്യസ്ഥരും ,കന്യാസ്ത്രീകളും ഉൾപ്പെടെ പങ്കെടുത്ത നെറ്റ് മാച്ച് തുകലശ്ശേരി സെൻ്റ് തോമസ് സി എസ് ഐ പള്ളി അങ്കണത്തിൽ
ബിഷപ്പ് ഡോ: തോമസ് സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു. കത്തിച്ച മെഴുക് തിരികളേന്തി നടന്ന
മാർച്ച് ബൈപാസ് വഴി ടൗൺ ചുറ്റി സെൻ്റ് ജോൺസ് കത്തീഡ്രൽ അങ്കണത്തിൽ സമാപിച്ചു. ഡോ. തിയഡോഷ്യസ് മർത്തോമ്മാ മെത്രാപ്പോലീത്ത ,ആർച്ച് ബിഷപ്പ് ഡോ: തോമസ് മാർ കുറിലോസ്, ഡോ: യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ബിഷപ്പ് തോമസ് സാമുവൽ, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ഡോ.ഗീവർഗ്ഗീസ് മർ കൂറിലോസ്, മാത്യൂസ് മാർ സിൽവാനിയോസ്, സാൽവേഷൻ ആർമി ഡി വിഷണൽ കമാൻഡർ മേജർ ഒ പി ജോൺ, പാസ്റ്റർമാരായ രാജു പൂവക്കാല, ജെ.ജോസഫ്, സംഘാടക സമിതി ഭാരവാഹികളായ റവ. അലക്സ് പി.ഉമ്മൻ ഡോ: പ്രകാശ് പി തോമസ്, പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ നേതൃത്വം നൽകി.

Advertisement