സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് വഹിക്കുന്ന ചുമതല കൂടാതെ അധിക ചുമതല

തിരുവനന്തപുരം.സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വഹിക്കുന്ന ചുമതല കൂടാതെ അധിക ചുമതല.ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ സ്നേഹിൽ കുമാർ സിങ്ങിന് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുടെ അധിക ചുമതല നൽകി.എസ്.കാർത്തികേയന്റെ അഭാവത്തിലാണ് പ്രത്യേക ചുമതല നൽകിയത്.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്കു സാംസ്‌കാരിക കാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നൽകി.സഹകരണ പാൽ വിതരണ ഫെഡറേഷൻ എം.ഡി
അസിഫ്.കെ.യൂസഫ് ക്ഷീര വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.

Advertisement