പാറശാലയിൽ സ്കൂൾ വിദ്യാർഥിനി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർഥിനിയെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി എവലിൻ (15) ആണ് മരിച്ചത്.

കളയിക്കാവിള തെയ്യാലുംമൂട് സുരേഷ്–അക്സാൽ ദമ്പതികളുടെ മകളാണ്. രാവിലെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement