സംസ്ഥാന ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.കെ വേണുഗോപാലിന് ഐഎംഎ നാഷണൽ അവാർഡ്

Advertisement

ശാസ്താംകോട്ട.സംസ്ഥാന ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.കെ വേണുഗോപാൽ ഈ വർഷത്തെ ഐഎംഎ യുടെ മികച്ച പൊതുജന സേവനത്തിനുള്ള ദേശീയ അവാർഡിന് അർഹനായി.ഡോ.ബി.സി റോയിയുടെ സ്മരണാർത്ഥം ഐഎംഎ ദേശീയ സമിതി ഏർപ്പെടുത്തിയതാണ് അവാർഡ്.ജൂലൈ ഒന്നിന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഐഎംഎ ദേശീയ പ്രസിഡൻറ് ഡോ.ശരത് അഗർവാൾ അവാർഡ് സമ്മാനിക്കും.

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശ്വാസകോശ വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന ഡോ.കെ വേണുഗോപാൽ കൊല്ലം മൺട്രോത്തുരുത്ത് മംഗലത്ത് വീട്ടിൽ പരേതരായ കുഞ്ഞുപിള്ള – അമ്മുക്കുട്ടി അധ്യാപക ദമ്പതികളുടെ മകനാണ്.

ഡോ.ശ്രീലത (ആലപ്പുഴ മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം മേധാവി) ഭാര്യയും ഗോപീകൃഷ്ണ(ആർക്കിടെക്റ്റ് ബിരുദാനന്തര വിദ്യാർത്ഥി ഇറ്റലി), ഡോ.ഗോപിക വേണു ഗോപാൽ എന്നിവർ മക്കളുമാണ്.സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർ,മികച്ച ലഹരി വിരുദ്ധ പ്രവർത്തകൻ,ജില്ലാ ടി.ബി ഓഫീസർ തുടങ്ങി 28 ലേറെ അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ആലപ്പുഴ ചന്ദനകാവ് ശ്രീമഗലത്താണ് താമസം.

Advertisement