പൊതുമുതല്‍ നശിപ്പിച്ച കേസ്, മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും പിഴ ഒടുക്കി

കോഴിക്കോട്. പൊതുമുതല്‍ നശിപ്പിച്ച കേസിൽ 3,80,000 രൂപ പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ൽ വടകര തപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പലിശ അടക്കമുള്ള തുകയാണ് 12 നേതാക്കൾ ചേർന്ന് അടച്ചത്. 2014 ൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ജില്ലാ കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ ശരിവെച്ചു. അപ്പീൽ വൈകിയതിനാൽ ഹൈക്കോടതി അപ്പീൽ സ്വീകരിച്ചില്ല. തുടർന്നാണ് പിഴ ഒടുക്കിയത്.

Advertisement