മുഹമ്മദ് റിയാസിന്റെ വാഹനത്തില്‍ എസ്‌കോര്‍ട്ട് വാഹനം ഇടിച്ചു

കോഴിക്കോട്.മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ വാഹനത്തില്‍ എസ്‌കോര്‍ട്ട് വാഹനം ഇടിച്ചു. തലയാട് മലയോര ഹൈവെയുടെ നിർമാണ ഉദ്ഘാടനത്തിന് പോകുമ്പോള്‍ ബാലുശ്ശേരി മുക്കില്‍ വച്ചാണ് അപകടം.
ഇരുചക്രവാഹനയാത്രക്കാരനെ തട്ടാതിരിക്കാൻ പോലീസ് വാഹനം ബ്രേക്ക് ഇട്ടപ്പോഴാണ് അപകടമുണ്ടായത്. മന്ത്രിയുടെ കാറിന്റെ പിന്‍ഭാഗം ചെറിയതോതില്‍ തകര്‍ന്നു.

Advertisement