പെരുമാറ്റച്ചട്ട ലംഘന പരാതി, നോട്ടീസിന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് മറുപടി നൽകി

തിരുവനന്തപുരം.പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ ജില്ലാ കളക്ടർ നൽകിയ നോട്ടീസിന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് മറുപടി നൽകി. കോഴിക്കോട് സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് നടത്തിയത് പുതിയ പ്രഖ്യാപനമല്ല. കായിക മന്ത്രി നേരത്തെ പ്രഖ്യാപിച്ചത് സർക്കാരിന്റെ ഭരണ നേട്ടമായി അവതരിപ്പിച്ചതാണെന്നാണ് മന്ത്രിയുടെ വിശദീകരണം. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു. വിഷയത്തിൽ ജില്ലാ കളക്ടർ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. ചീഫ് ഇലക്ട്രൽ ഓഫീസർ പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിക്കും

Advertisement